2010, നവംബർ 23, ചൊവ്വാഴ്ച

വാഹന അപകട0


ഇന്നലെ നിലമ്പൂരില്‍ നടന്ന വാഹന അപകടത്തില്‍ മരണപെട്ട തുവ്വൂര്‍ ഫൈസല്‍ ഫൈസിയും , കുരാറ്റ് അബാസ് മുസ്ലിയാര്um

2010, നവംബർ 22, തിങ്കളാഴ്‌ച

മറിയുമ്മ അനില്‍ കുമാര്‍ 22-11-2010



മറിമുമ്മ

വണ്ടൂര്‍: മമ്പാട്‌ ടാണയില്‍ തേനുട്ടികല്ലിങ്ങല്‍ ഷൗക്കത്തിന്റെ ഭാര്യ മറിമുമ്മ (44) നിര്യാതനായി. മക്കള്‍: ജല്‍സിയ, മുബീന, കൗലത്ത്‌, ശേരീഫ്‌, ഷാഫി. സ്വാദിഖ്‌
മരുമക്കള്‍: മൂസ ചെറുകോട്‌, അഷ്‌റഫ്‌ പൊങ്ങല്ലൂര്‍, ഫക്‌റുദ്ദീന്‍ (റിയാദ്‌)



അനില്‍കുമാര്‍
വണ്ടൂര്‍: നടുവത്ത്‌ തിരുവമ്പാടിയില്‍ പരേതനായ പൈക്കാടന്‍ ഗോവിന്ദന്റെ മകന്‍ അനില്‍കുമാര്‍ എന്ന അനു (38) നിര്യാതനായി
ഭാര്യ: നിഷ
മാതാവ്‌: വിലാസിനി
മക്കള്‍: അനീഷ, അനീഷ്‌, അനുഷ
സോഹദരങ്ങള്‍: ബാബുരാജ്‌, വേണുഗോപാലന്‍, പവിത്രന്‍, സന്ധ്യ, സിന്ധു

2010, നവംബർ 21, ഞായറാഴ്‌ച

സ്റ്റാന്റിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ പരാതി

സ്റ്റാന്റിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ പരാതി

വണ്ടൂര്‍: തിരുവാലി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന സ്റ്റാന്റ്‌ിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്നാരോപിച്ച്‌ പ്രതിപഖ്‌ഷത്ത്തിന്ര്‍ഗെ പരാതി. നിലവിലെ യുഡിഎഫ്‌ ഭരണ സമിതിക്കെതിരെ മുന്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും, നിലവിലെ എല്‍ഡിഎഫ്‌ അംഗവുമായ കെ പി ഭാസ്‌ക്കരന്‍, പി ബാലകൃഷ്‌ണന്‍ എന്നിവരാണ്‌ വരണാധികാരിക്ക്‌ പരാതി നല്‍കിയത്‌. ധനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റിയില്‍ വനിതാസംവണ അംഗത്തെ തിരഞ്ഞെടുക്കാതെ മറ്റ്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളെയാണ്‌ തിരഞ്ഞെടുത്തത്‌. ഇതെ തുടര്‍ന്ന്‌ ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റിയിലേക്ക്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കൂനേരി ഗീതയെ മത്സരിക്കാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്‌ തിരഞ്ഞെടുപ്പ്‌ ചട്ട വിരുദ്ധ മാണെന്നും സ്റ്റാന്റിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ റദ്ധാക്കണമെന്നും മഞ്ചേരി വാണിജ്യകാര്യ ഓഫീസര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

അബ്ദുല്‍ ഹമീദ്‌ 19-11-2010

ഗോവിന്ദന്‍ നായര്‍ 20-11-2010

ഗോവിന്ദന്‍ നായര്‍
വിയോഗം
വണ്ടൂര്‍: എളങ്കൂര്‍ ചെറുവണ്ണൂര്‍ ചക്കാലക്കുത്ത്‌ ഗോവിന്ദന്‍ നായര്‍ (92 ) നിര്യാതനായി. അവിവാഹിതനാണ്‌. സംസ്‌ക്കാരം ഇന്ന്‌ രാവിലെ ഒമ്പതിന്‌ ഐവര്‍മഠത്ത്‌ നടക്കും.
========================================================================ഓര്‍മയായത്‌ തിരിച്ചറിയാതെപോയ വികസന നായകന്‍

വണ്ടൂര്‍: ഏറെക്കാലം ഏകാന്ത വാസം നയിച്ച്‌ ഒടുവില്‍ മരണത്തിലേക്ക്‌ യാത്രയായപ്പോഴാണ്‌ ഗോവിന്ദന്‍നായര്‍ ആരായിരുന്നെന്ന്‌ നാട്ടുകാര്‍ തിരിച്ചറിയുന്നത്‌. ഇന്നലെ നിര്യാതനായ ചെറുവണ്ണൂര്‍ ചക്കാലക്കുന്ന്‌ ഗോവിന്ദന്‍ നായര്‍ (92 )
മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്റെ സുഹൃത്തും, വീട്ട്‌ ജോലിക്കാരനുമായി ഏറെ നാള്‍ സേവനം ചെയ്‌തിരുന്നു. ഒടുവില്‍ കെ കരുണാകരന്റെ ഭാര്യ കല്ല്യാണിക്കുട്ടിയുടെ മരണ ശേഷമാണ്‌ ഗോവിന്ദന്‍നായര്‍ എന്ന ഗോവിന്ദേട്ടന്‍ തൃശൂരിലെ വീട്ടില്‍ നിന്ന്‌ താമസം ചെറുവണ്ണൂരിലേക്ക്‌ മാറ്റിയത്‌. അവിവാഹിതനായിരുന്ന ഗോവിന്ദേട്ടന്‍ പിന്നീട്‌ ക്ഷേത്രങ്ങളിലെ പൂജ ആവശ്യത്തിന്‌ പുഷ്‌പ്പങ്ങള്‍ ശേഖരിക്കലായിരുന്നു പ്രധാന ജോലി.
പൂഷ്‌പ്പങ്ങള്‍ ശേഖരിച്ചു നല്‍കുന്ന കുരുന്നുകള്‍ക്ക്‌ മധുരമുള്ള മിഠായികള്‍ നല്‍കലും ഗോവിന്ദേട്ടന്റെ പതിവ്‌ രീതികളായിരുന്നു.
ഇടക്കൊക്കെ കരുണാകരനെ കാണാന്‍ തൃശൂരില്‍ പോകാറമുണ്ടായിരുന്നു. കെ കരുണാകരനുമായുള്ള അടുത്ത ബന്ധത്തിന്റെ ഭാഗമായാണ്‌ ചാരങ്കാവില്‍ ഹൈസ്‌ക്കൂളിന്‌ അംഗീകാരം നേടിയെടുത്തതെന്നും, സ്‌കൂള്‍ സ്ഥാപിതമായതെന്നും അധികൃതര്‍ പറഞ്ഞു. നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വ്യക്തിയായിരുന്നെങ്കിലും എന്നും പദ്ധതികളുടെ തിരശ്ശീലക്കു മറവിലായിരുന്നു അവിവാഹിതനായ ഗോവിന്ദേട്ടന്‍.







പ്രൈവറ്റ്‌ വിദ്യാര്‍ഥികളുടെ അധിക വിഷയം

സമരം ഫലം കണ്ടു :
പ്രൈവറ്റ്‌ വിദ്യാര്‍ഥികളുടെ അധിക വിഷയം ഒഴിവാക്കുന്നു.

വണ്ടൂര്‍: പാരലല്‍ കോളേജുകളുടെ വര്‍ഷങ്ങളായുള്ള സമരത്തെ തുടര്‍ന്ന്‌ ബിരുദ തലത്തിലെ അധിക വിഷയം ഒഴിവാക്കാന്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ഇതോടെ റെഗുലര്‍ കോളേജുകളും പ്രൈവറ്റ്‌ വിദ്യാര്‍ഥികളും തമ്മിലുള്ള വിവേചനത്തിന്റെ അന്തരം കുറയുമെന്ന്‌ പാരലല്‍ കോളേജ്‌ സംസ്ഥാന സെക്രട്ടറി കെ പ്രഭാകരന്‍ മാസ്റ്റര്‍ പറഞ്ഞു. റെഗുലര്‍ കോളേജുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബിരുദ തലത്തില്‍ അധികപേപ്പര്‍ എഴുതണമെന്നതായിരുന്നു പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ നേരിട്ടിരുന്ന പ്രധാന വിവേചനങ്ങളിലൊന്ന്‌. റെഗുലര്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ 120 മാര്‍ക്ക്‌ ഇന്റേണല്‍ അസസ്‌മെന്റായി ലഭിക്കുമ്പോള്‍ ഈ 120 മാര്‍ക്കിന്‌ തത്തുല്യമായി അധിക വിഷയം പഠിച്ച്‌ പരീക്ഷ എഴുതുന്ന രീതിയാണ്‌ നിലവിലുണ്ടായിരുന്നത്‌. എന്നാല്‍ മാനവിക വിഷയങ്ങളില്‍ എത്ര എഴുതിയാലും മുഴുവന്‍ മാര്‍ക്ക്‌ നല്‍കുന്ന രീതി നിലവിലില്ലാത്തതിനാല്‍ പ്രൈവറ്റ്‌ വിദ്യാര്‍ഥികള്‍ക്ക്‌ റെഗുലര്‍ വിദ്യാര്‍ഥികളോടൊപ്പമെത്താന്‍ സാധിച്ചിരുന്നില്ല.
2002 മുതല്‍ക്കാണ്‌ കോഴിക്കോട്‌ സര്‍വകലാശാല റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്റേണല്‍ മാര്‍ക്കും, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ച്‌ സര്‍വകലാശാലക്കു കീഴില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അധിക വിഷയവും ഉള്‍പ്പെടുത്തികൊണ്ടുള്ള പരിഷ്‌ക്കരണം വന്നത്‌. വിദ്യാര്‍ഥികളുടെ പഠന പ്രൊജക്ടുകള്‍ക്കും മറ്റും മാര്‍ക്ക്‌ നല്‍കുന്ന ഈ രീതി ഒരു പരിധിവരെ അധ്യാപകരുടെ ആത്മനിഷ്‌ഠക്ക്‌ കാരണമാണെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. കോഴിക്കോട്‌ സര്‍വകലാശാലക്കു കീഴില്‍ ഇന്റേണല്‍ മാര്‍ക്ക്‌്‌ ഏര്‍പ്പെടുത്തിയതിന്‌ ശേഷമാണ്‌ പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ റാങ്ക്‌ ലഭിക്കാതെ വന്നത്‌.
ഇതു സംബന്ധിച്ച്‌ "സിറാജ്‌ " നേരത്തെ വാര്‍ത്താ പരംബര പ്രസിദ്ധീകരിച്ചിരുന്നു.
ഈ വിവേചനത്തിനെതിരെ പാരലല്‍ കോളേജ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നിരവധി പരാതികളും, നിവേദനങ്ങളും സമര്‍പ്പിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. പാരലല്‍ കോളേജ്‌ വിദ്യാര്‍ഥികളോടുള്ള വിവേചനത്തിനെതിരെ കഴിഞ്ഞ ആഴ്‌ച നാലായിരത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്‌ സര്‍വകലാശാല കാര്യാലയത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു. തുടര്‍ന്ന്‌ പാരലല്‍ കോളേജ്‌ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളും, സര്‍വകലാശാല അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദതലത്തിലെ അധിക വിഷയം ഒഴിവാക്കാന്‍ തീരുമാനമായത്‌. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തെ അവസാന പരീക്ഷയില്‍ അധിക വിഷയത്തിലെ പരീക്ഷാ രീതി ഒഎംആര്‍ രീതിയിലുള്ള ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ രീതിയിലാക്കാനുമാണ്‌ പുതിയ തീരുമാനം. പുതിയ തീരുമാനം വളരെയധികം ഉപകാരം ചെയ്യുമെന്ന്‌ ഈ രംഗത്തെ അധ്യാപകരും, വിദ്യാര്‍ഥികളും പറയുന്നു. ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ രീതിയിലുള്ള പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി ഒരു മാസത്തിനകം 500 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യബാങ്ക്‌ സര്‍വകലാശാലയുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ചോദ്യങ്ങളില്‍ നിന്നും 120 മാര്‍ക്കിനാണ്‌ അവസാന വര്‍ഷ ബിരുദപരീക്ഷക്കായി പരിഗണിക്കുക. അതെ സമയം അടുത്ത അധ്യയന വര്‍ഷം മുതല്‍ അസൈന്‍മെന്റും, പഠന പ്രൊജക്ടുകളും ഉള്‍പ്പെടുത്താനാണ്‌ തീരുമാനം . ഇത്‌ ഒരു പരിധിവരെ റെഗുലര്‍ വിദ്യാര്‍ഥികളോടൊപ്പമെത്താന്‍ സഹായിക്കുന്നതാണെന്ന്‌ പാരലല്‍ കോളേജ്‌ അസോസിയേഷന്‍ ഭരവാഹികള്‍ പറയുന്നു.

"ആടു ജീവിതം"


`ആടു ജീവിതം`പാഠപുസ്‌തകമാകുന്നു.

വണ്ടൂര്‍: മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ബെന്യാമിന്റെ " ആടുജീവിതം " എന്ന നോവല്‍ പാഠപുസ്‌തകമാക്കുന്നു. കോഴിക്കോട്‌ സര്‍വകലാശാലയുടെ ബിരുദതലത്തിലാണ്‌ ഈ നോവല്‍ പാഠപുസ്‌തകമായി തിരഞ്ഞെടുക്കുന്നത്‌. കൂടാതെ അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌ക്കരിച്ച പാഠ്യപദ്ധതിയിലുള്ള പത്താംതരത്തിലെ മലയാളം പാഠപുസ്‌തകത്തിന്റെ രണ്ടാം ഭാഗത്തിലും "ആടുജീവിതം " നോവലിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനാണ്‌ കരിക്കുലും കമ്മിറ്റിയുടെ തീരുമാനം. പ്രവാസ ജീവിതം എഴുത്ത്‌ കാരനാക്കിയ ബെന്യാമീന്റെ നോവലിന്‌ കിട്ടിയിട്ടുള്ള അംഗീകാരത്തെ വലിയ നേട്ടമായിട്ടാണ്‌ നോവലിസ്‌റ്റ്‌ കാണുന്നത്‌. ബഹ്‌റൈനിലെ പ്രമുഖ മലയാളി എഴുത്തുകാരനായ ശ്രദ്ധേയമായ കൃതികളിലൊന്നാണ്‌ `ആടുജീവിതം" എന്ന നോവല്‍. സമീപ കാലത്ത്‌ ഒരു പ്രവാസി എഴുത്തുകാരന്റേതായി പുറത്തുവന്ന ഈ നോവലിനുള്ള അംഗീകാരത്തില്‍ ഏറെ സന്തോഷവാന്മാരാണ്‌ പ്രവാസി എഴുത്തുകാര്‍. സൗദി അറേബ്യയിലെ അനന്തമായ മരുഭൂമിയില്‍ കാലങ്ങളോളം ഏകാന്തവാസം അനുഭവിച്ച നജീബ്‌ എന്ന ആലപ്പുഴ സ്വദേശിയുടെ ജീവിതമാണ്‌ ഈ നോവലിന്റെ രചനയിലേക്ക്‌ നോവലിസ്‌റ്റിനെ കൊണ്ടെത്തിച്ചത്‌. ഒരു സുഹൃത്ത്‌ വഴിയാണ്‌ ബെന്യാമീന്‍ കഥാനായകനായ നജീബിനെ കണ്ടെത്തുന്നത്‌. മണലാരിണ്യത്തില്‍ മാസങ്ങളോളം ആടുകളോടൊപ്പം പച്ചഗോതമ്പ്‌ തിന്നു കഴിഞ്ഞ നജീബിന്റെ ജീവിതത്തിലെ സംഭവങ്ങളും , ഭാവനയും, യാഥാര്‍ഥ്യവും കൂടിച്ചേര്‍ന്നതാണ്‌ ഈ നോവല്‍. ഗ്രീന്‍ ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ നോവലിന്‌ ഒരു വര്‍ഷത്തിനകം മൂന്ന്‌ പതിപ്പുകളിറങ്ങികഴിഞ്ഞു.

2010, നവംബർ 18, വ്യാഴാഴ്‌ച

വിവരാവകാശം, അവധി, തിരുവാലി


വളര്‍ത്തുപട്ടിക്കു പിന്നാലെ
ഓടവെ കിണറ്റില്‍ വീണ്‌ മരിച്ചു.


വണ്ടൂര്‍: വീട്ടിലെ വളര്‍ത്തുപട്ടിക്കു പിന്നാലെ ഓടവെ അബദ്ധത്തില്‍ കിണറില്‍ വീണ്‌ മധ്യവയസ്‌ക്കന്‍ മരിച്ചു. നടുവത്ത്‌ കുമ്മാളിപ്പടി സ്വദേശി കളരിക്കല്‍ തങ്കപ്പന്‍ (46) ആണ്‌ വീടിനടുത്തുള്ള ആള്‍മറയില്ലാത്ത ആഴമുള്ള കിണറില്‍ വീണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.വന്‍തോതില്‍ വെള്ളമുള്ള കിണറ്റിലെ വെള്ളത്തില്‍ മുങ്ങിയാണ്‌ മരണം സംഭവിച്ചതെന്‌്‌ കരുതുന്നു.
നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, വണ്ടൂര്‍ പോലീസും , നാട്ടുകാരും ചേര്‍ന്ന്‌ രക്ഷിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണപ്പെട്ടു.
മാതാവ്‌ : പാര്‍വതി
ഭാര്യ: വിജയ ലക്ഷ്‌മി
മക്കള്‍: വിപിന്‍, വിജിത
മരുമകന്‍: സിനീഷ്‌ തിരൂര്‍
===============================================================================
വിവരാവകാശം: സര്‍ക്കാര്‍ ജീവനക്കാരന്‌ മുടങ്ങികിടന്ന ശംബളം ലഭിച്ചു

വണ്ടൂര്‍: സര്‍ക്കാര്‍ ജീവനക്കാരന്‌ വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്ന ശംബളം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലിലൂടെ നേടിയെടുത്തു.ഊരകം ഗ്രാമപഞ്ചായത്തിലെ ഓവര്‍സീയറായ ജി മനോഹരനാണ്‌ മുടങ്ങി കിടന്ന ശംബളം ലഭിച്ചത്‌.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മയുടെ പ്രവര്‍ത്തകന്റെ ഇടപെടലിലൂടെയാണ്‌ ശംബളം ലഭിച്ചത്‌. നേരത്തെ വേങ്ങര ഗ്രാമ പഞ്ചായത്തില്‍ ജോലിചെയ്യുന്ന കാലത്താണ്‌ മനോഹരന്‌ ശംബളം കിട്ടാതെയായത്‌. ഇതു സംബന്ധിച്ച്‌ മനോഹരന്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ കഴിഞ്ഞ വര്‍ഷം സപ്‌തംബറില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ മനോഹരന്‍ ഊരകം ഗ്രാമപഞ്ചായത്തിലേക്ക്‌ ജോലിമാറ്റം നേടി. തുടര്‍ന്നും ശംബളം കിട്ടാത്ത വിഷയമറിഞ്ഞ്‌ മലപ്പുറം വിവരാവകാശ കൂട്ടായ്‌മ ട്രഷറര്‍ ടിപി മുജീബ്‌ റഹ്‌്‌മാന്‍ പത്തിരിയാല്‍ വിവരാവകാശ അപേക്ഷ അയച്ചതോടെയാണ്‌ പരാതിയില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായതെന്ന്‌ മുജീബ്‌ റഹ്‌്‌മാന്‍ പറഞ്ഞു.ഇതിനിടെ ചില ഉദ്യോഗസ്ഥര്‍ അപേക്ഷ പിന്‍വലിക്കാനുള്ള ശ്രമവും നടത്തിയതായി ആക്ഷേപമുണ്ട്‌.

=============================================================
അവധി നല്‍കാതെയുള്ള അധ്യയനം പ്രഹസനമായി

വണ്ടൂര്‍: ബലി പെരുന്നാളിന്‌ ഒരു അവധി മാത്രം നല്‍കി ഇന്നലെ വീണ്ടും സ്‌കൂള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചത്‌ പ്രഹസനമായി.ബലി പെരുന്നാളിന്‌ ബുധനാഴ്‌ച മാത്രമാണ്‌ സര്‍ക്കാര്‍ അവധി നല്‍കിയിരുന്നത്‌. എന്നാല്‍ ഈ അവധിയിലൊതുങ്ങുന്നത്‌ കൊണ്ട്‌ ഫലപ്രദമല്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. ഇന്നലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചെങ്കിലും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഹാജര്‍ നില പാടെ കുടഞ്ഞതിനാല്‍ ഹാജര്‍ വിളിച്ച ശേഷം സ്‌കൂള്‍ വിടുകയാണുണ്ടായത്‌. അതെ സമയം ചില എയിഡഡ്‌ , അണ്‍ എയിഡഡ്‌ സ്‌കൂളുകള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഏഴുദിവസം ബലിപെരുന്നാള്‍ ആഘോഷിക്കണമെന്ന മോഹവും ഇത്തവണ പറ്റില്ല. വിജയ ദശമിക്ക്‌ നല്‍കിയ ലീവിന്‌ പകരം നാളെയും സ്‌കൂളുകള്‍ക്ക്‌ പ്രവര്‍ത്തി ദിവസമായിരിക്കും. നാളെയും അധ്യയന ദിവസമായതിനാല്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഇന്നലെ അധ്യാപകരില്‍ പലരും കാഷ്യല്‍ ലീവ്‌ എടുക്കുകയാണ്‌ ഉണ്ടായത്‌.

===================================================================================
സ്റ്റാന്റിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ പരാതി
വണ്ടൂര്‍: തിരുവാലി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന സ്റ്റാന്റ്‌ിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്നാരോപിച്ച്‌ പ്രതിപക്ഷത്തിന്റെ പരാതി. നിലവിലെ യുഡിഎഫ്‌ ഭരണ സമിതിക്കെതിരെ മുന്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും, നിലവിലെ എല്‍ഡിഎഫ്‌ അംഗവുമായ കെ പി ഭാസ്‌ക്കരന്‍, പി ബാലകൃഷ്‌ണന്‍ എന്നിവരാണ്‌ വരണാധികാരിക്ക്‌ പരാതി നല്‍കിയത്‌. ധനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റിയില്‍ വനിതാസംവണ അംഗത്തെ തിരഞ്ഞെടുക്കാതെ മറ്റ്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളെയാണ്‌ തിരഞ്ഞെടുത്തത്‌. ഇതെ തുടര്‍ന്ന്‌ ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റിയിലേക്ക്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കൂനേരി ഗീതയെ മത്സരിക്കാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത്‌ തിരഞ്ഞെടുപ്പ്‌ ചട്ട വിരുദ്ധ മാണെന്നും സ്റ്റാന്റിംഗ്‌ കമ്മിറ്റി തിരഞ്ഞെടുപ്പ്‌ റദ്ധാക്കണമെന്നും മഞ്ചേരി വാണിജ്യകാര്യ ഓഫീസര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
======================================================================================

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌ പോക്ക്‌


വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണം :
സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ വ്യാപകം


വണ്ടൂര്‍: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ വ്യാപകമാകുന്നു. വിദ്യാഭ്യാസ രംഗത്ത്‌ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കരണങ്ങളും ,രക്ഷിതാക്കളുടെ സാമ്പത്തിക ലാഭവും പരിഗണിച്ച്‌ സിബിഎസ്‌ഇ സ്‌കൂള്‍ വിട്ട്‌ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരുന്ന പ്രവണതയാണ്‌ അടുത്ത കാലത്തായി വ്യാപകമാകുന്നത്‌.
രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സിബിഎസ്‌ഇ സ്‌കൂളുകളുള്ള സംസ്ഥാനമാണ്‌ കേരളം. ഇതില്‍ 60 ശതമാനം സ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി വരെ പഠനം നടത്തുന്നുണ്ട്‌. എന്നാല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലേക്ക്‌ വിദ്യാര്‍ഥികളെ കിട്ടാത്ത അവസ്ഥായാണുള്ളതെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനത്തിന്‌ 50 ശതമാനം മാര്‍ക്ക്‌ വേണമെന്ന സര്‍ക്കാറിന്റെ നിബന്ധന കാരണം സിബിഎസ്‌ഇ സ്‌കൂള്‍ വിട്ട്‌ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ്‌ പഠനം നടത്താനെത്തുന്നത്‌.
സിബിഎസ്‌ഇ സ്‌കൂളുകളെ അപേക്ഷിച്ച്‌ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സിലബസും, മൂല്യ നിര്‍ണ്ണയവും ലളിതമായതാണ്‌ അധികപേരെയും കൊഴിഞ്ഞ്‌പോകാന്‍ പ്രേരിപ്പിക്കുന്നത്‌. സിബിഎസ്‌ഇ സിലബസ്‌ പ്രകാരം 70 മുതല്‍ 80 ശതമാനം വരെ വിജയ ശതമാനമുണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ സിലബസ്‌ പ്രകാരം പഠനം നടത്തിയ പത്താംതരത്തിലും, ഹയര്‍സെക്കണ്ടറി തലത്തിലും 80 മുതല്‍ 90 ശതമാനം വരെയാണ്‌ വിജയ ശതമാനം ഉയരുന്നത്‌. ഇക്കാരണത്താല്‍ വന്‍വിജയ പ്രതീക്ഷ ആഗ്രഹിച്ച്‌ സിബിഎസ്‌ഇ സ്‌കൂള്‍ ഒഴിവാക്കി സംസ്ഥാന ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ചേരുന്ന പ്രവണത അടുത്ത കാലത്തായി വ്യാപകമായിരിക്കുകയാണ്‌.

ഇതെ തുടര്‍ന്ന്‌ പത്താം തരത്തിന്‌ ശേഷം വിദ്യാര്‍ഥികളെ കിട്ടാതെ വിഷമിക്കുകയാണ്‌ സിബിഎസ്‌ഇ സ്‌കൂളുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 20 ശതമാനത്തോളം വര്‍ദ്ദനവാണ്‌ ഇത്തവണയുണ്ടായത്‌. എന്നാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാറിന്റെ പ്ലസ്‌ വണ്‍ അലോട്ട്‌ കഴിഞ്ഞ ശേഷമാണ്‌ സിബിഎസ്‌ഇ സിലബസില്‍ പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ഥികളുടെ ഫലം വന്നതെന്നത്‌ ഇത്തവണ കൊഴിഞ്ഞ്‌പോക്കിന്റെ എണ്ണം കുറയാന്‍ കാരണമായി.
മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ ഡിഗ്രി കോഴ്‌സുകള്‍ക്കാണ്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവേശനത്തിന്‌ 50 ശതമാനം മാര്‍ക്ക്‌ വേണമെന്ന നിബന്ധന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്‌. കൂടാതെ ബിഎസ്‌സി നഴ്‌സിംഗ്‌, ബിഎസ്‌സി മെഡിക്കല്‍ ലാബ്‌ ടെക്‌നോളജി, ബിഎസ്‌സി അഗ്രികള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ക്ക്‌ പ്രവേശന പരീക്ഷ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയും സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക്‌ തിരിച്ചടിയായി.

കൊഴിഞ്ഞ്‌ പോക്കിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 20 ശതമാനത്തോളം വര്‍ദ്ദനവാണ്‌ ഇത്തവണയുണ്ടായത്‌. എന്നാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാറിന്റെ പ്ലസ്‌ വണ്‍ അലോട്ട്‌ കഴിഞ്ഞ ശേഷമാണ്‌ സിബിഎസ്‌ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഫലം പുറത്തുവന്നത്‌. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം ലളിതമാക്കിയതും കൊഴിഞ്ഞ്‌പോക്കിന്റെ ആക്കം കൂട്ടി. മാര്‍ക്ക്‌ നല്‍കുന്ന കാര്യത്തില്‍ സിബിഎസ്‌ഇ സ്‌കൂളുകള്‍ ഇപ്പോഴും ലളിതമായ സമീപനം സ്വീകരിച്ചിട്ടില്ല.
കൂടാതെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക്‌ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ പോലെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കാറില്ലെന്ന വിവേചനവും ഉണ്ടെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു. അധിക പേരും എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ ശേഷമാണ്‌ വിദ്യാര്‍ഥികളെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്ന്‌ സംസ്ഥാന സിലബസിലുള്ള പ്ലസ്‌ വണ്ണിലേക്ക്‌ മാറ്റാറുള്ളതെങ്കിലും എസ്‌എസ്‌എല്‍സിയില്‍ ഉന്നത മാര്‍ക്ക്‌ കരസ്ഥമാക്കാന്‍ അതിനുമുമ്പെ വിദ്യാര്‍ഥികളെ സിബിഎസ്‌ഇ സ്‌കൂളുകളിലെ പഠനം നിര്‍ത്തിച്ച ശേഷം ഒമ്പതാം തരത്തിലേക്ക്‌ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാറുണ്ട്‌.


കടപ്പാട്‌ : ദ ഹിന്ദു പത്രം

2010, നവംബർ 15, തിങ്കളാഴ്‌ച

ബ്ലോഗറിന്റെ സവിശേഷതകള്‍

നിങ്ങളുടെ ചിന്തകള്‍ — നിലവിലുള്ള സംഭവങ്ങളെക്കുറിച്ച്, നിങ്ങളുടെ ജീവിതത്തിലെ സംഭവവികാസങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും — ആഗോളതലത്തില്‍ പങ്കുവെക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം നിങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഞങ്ങള്‍ ബ്ലോഗര്‍ സൃഷ്ടിച്ചത്. ബ്ലോഗ് ചെയ്യുന്നത് സാധ്യമായത്ര ലളിതവും ഫലപ്രദവും ആക്കുന്നതിനുള്ള ഒരുകൂട്ടം സവിശേഷതകള്‍ ഞങ്ങള്‍ വികസിപ്പിച്ചു.

ആരംഭിക്കുന്നു | കൂടുതല്‍ സവിശേഷതകള്‍ | വിപുലമായ സവിശേഷതകള്‍

ആരംഭിക്കുന്നു

പുതിയത്! നിങ്ങളുടെ ഡിസൈന്‍‌ ഇച്ഛാനുസൃതമാക്കുക

ബ്ലോഗര്‍‌ ടെം‌പ്ലേറ്റ് ഡിസൈനര്‍‌ ധാരാളം ടെം‌പ്ലേറ്റുകള്‍‌ വാഗ്ദാനം ചെയ്യുന്നു, പ്രൊഫഷണലായി കാണപ്പെടുന്ന ഒരു ബ്ലോഗ് സൃഷ്‌ടിക്കുന്നതിനായി ഇത് ലളിതമാക്കുന്നു. കൂടാതെ, ടെം‌പ്ലേറ്റ് ഡിസൈനര്‍‌ നിങ്ങളുടെ ടെം‌പ്ലേറ്റിനെ ഇച്ഛാനുസൃതമാക്കാന്‍‌ അനുവദിക്കുന്നു. നൂറുകണക്കിന് പശ്ചാത്തല ചിത്രങ്ങളില്‍‌ നിന്നും, ധാരാളം ഫ്ലെക്‌സിബിളായ ലേ‌ഔട്ടുകളില്‍‌ നിന്നും തിരഞ്ഞെടുക്കുക കൂടാതെ ഒരു ഇഴച്ചിടുക ഇന്‍റര്‍‌ഫേസിലൂടെ വിഡ്‌ജെറ്റുകള്‍‌ പുനഃക്രമീകരിക്കുക. സ്ലൈഡ്‌ഷോകള്‍‌, ഉപയോക്തൃ വോട്ടെടുപ്പുകള്‍‌ അല്ലെങ്കില്‍‌ AdSense പരസ്യങ്ങളില്‍‌ നിന്നുപോലും ഗാ‌ഡ്‌ജെറ്റുകള്‍‌ ചേര്‍‌ക്കുക. ഫോണ്ടുകളും വര്‍‌ണ്ണങ്ങളും മാറ്റുന്നതും എളുപ്പമാണ്. മാത്രമല്ല ’അത് മതിയായ നിയന്ത്രണത്തിലല്ലെങ്കില്‍‌, നിങ്ങളുടെ ബ്ലോഗിന്‍റെ CSS, HTML എന്നിവ എഡിറ്റുചെയ്യാനും കഴിയും.

നിങ്ങളുടെ ശബ്ദം വെളിപ്പെടുത്തുന്നത് എളുപ്പവും സൌജന്യവുമാണ്

ബ്ലോഗര്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗ് സൃഷ്ടിക്കുന്നതിന് കേവലം ചില എളുപ്പ ഘട്ടങ്ങളേ വേണ്ടൂ. ഒരു മിനിറ്റിനിടയില്‍ നിങ്ങള്‍ക്ക് ടെക്സ്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍, അതിലും കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. നിങ്ങള്‍ ആഗ്രഹിക്കുമ്പോഴെല്ലാം പോസ്റ്റ് ചെയ്യൂ, ഇത് തികച്ചും സൌജന്യമാണ്. ഈ ആര്‍ട്ടിക്കിള്‍ എങ്ങനെ ആരംഭിക്കാം എന്നതില്‍ പരിശോധിക്കൂ അല്ലെങ്കില്‍ ബ്ലോഗര്‍ വീഡിയോയിലൂടെ എങ്ങനെ ഒരു ബ്ലോഗ് സൃഷ്ടിക്കാം എന്നിവയില്‍ പരിശോധിക്കൂ.

ഉപയോഗലളിതമായ ഇന്റര്‍ഫേസ്

നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് തുടങ്ങാന്‍ കുറച്ച് അടിസ്ഥാന ഘട്ടങ്ങള്‍ അനുസരിക്കൂ. ഞങ്ങളുടെ ഉപയോഗലളിതമായ ഇന്റര്‍ഫേസ് നിങ്ങളെ ഫോണ്ടുകള്‍ മാറ്റാനും നിങ്ങളുടെ പാഠം ബോള്‍ഡ് അല്ലെങ്കില്‍ ഇറ്റാലിക്സ് ആക്കല്‍, ടെക്സ്റ്റ് വര്‍ണ്ണവും സമീകരണവും ക്രമീകരിക്കാനും, പിന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനും അനുവദിക്കുന്നു. നിങ്ങള്‍ ഓരോ പുതിയ ബ്ലോഗ് പോസ്റ്റും രചിക്കുമ്പോഴും ബ്ലോഗര്‍, നിങ്ങളുടെ ടൈപ്പ് ചെയ്യലിന് തടസ്സമുണ്ടാക്കാതെ അത് സ്വപ്രേരിതമായി സംരക്ഷിക്കുന്നു. കൂടാതെ ഉപയോഗലളിതമായ സ്പെല്‍ ചെക്ക് സവിശേഷതയും നിങ്ങളുടെ പോസ്റ്റിലേക്ക് ലേബലുകള്‍ ചേര്‍ക്കുന്നതിനുള്ള ഒരു ലളിത മാര്‍ഗ്ഗവും ഉണ്ട്. അതുകൂടാതെ, നിങ്ങളുടെ പോസ്റ്റിന്റെ രൂപവും ഭാവവും പൂര്‍ണ്ണമായും ഇച്ഛാനുസൃതമാക്കാന്‍ നിങ്ങളെ അനുവദിക്കുന്ന HTML എഡിറ്ററും ബ്ലോഗറില്‍ അടങ്ങിയിരിക്കുന്നു.

നിങ്ങളുടെ സൌജന്യ വെബ്സൈറ്റുകള്‍

നിങ്ങള്‍ ബ്ലോഗ് സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ക്കത് സൌജന്യമായി Blog*Spot ല്‍ ഹോസ്റ്റ് ചെയ്യാന്‍ കഴിയും. കേവലം ലഭ്യമായ URL തിരഞ്ഞെടുക്കുകയേ വേണ്ടൂ, നിങ്ങള്‍ തയാറായിക്കഴിഞ്ഞു. നിങ്ങള്‍ മനം മാറ്റുകയും പിന്നീട് ഒരു വ്യത്യസത URL ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ മാറ്റംവരുത്തുന്നത് വളരെ എളുപ്പമാണ്. ബ്ലോഗറില്‍ ഒരു ഇച്ഛാനുസൃത ഡൊമെയ്ന്‍ ഓപ്ഷനും അടങ്ങിയിരിക്കുന്നു; നിങ്ങള്‍ക്ക് example.com പോലൊരു ഡൊമെയ്ന്‍ നാമം ഉണ്ടായിരിക്കാം, എന്നാല്‍ ഞങ്ങളതില്‍ ബ്ലോഗറിന്റെ മഹത്തായ എല്ലാ സവിശേഷതകളും നല്‍കി നിങ്ങളുടെ ബ്ലോഗ് ഹോസ്റ്റ് ചെയ്യും.

ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ പോസ്റ്റിലേക്ക് ചേര്‍ക്കൂ

പോസ്റ്റ് എഡിറ്റര്‍ ടൂള്‍ ബാറിലെ ഇമേജില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ വളരെയെളുപ്പം ഒരു ഫോട്ടോ ചേര്‍ക്കാനും നിങ്ങള്‍ക്ക് കഴിയും. അന്നേരം നിങ്ങളുടെ ഫോട്ടോകള്‍, നിങ്ങള്‍ക്ക് അച്ചടിക്കാനും ആല്‍ബങ്ങളില്‍ ക്രമീകരിക്കാനും കഴിയുന്ന സൌജന്യ Picasa വെബ് ആല്‍ബങ്ങള്‍ അക്കൌണ്ടില്‍ ഹോസ്റ്റ് ചെയ്യപ്പെടും. നിങ്ങളുടെ പോസ്റ്റില്‍ ഒരു വീഡിയോ ചേര്‍ക്കുന്നത് കേവലം വളരെയെളുപ്പമാണ്; ആരംഭിക്കുന്നതിനായി പോസ്റ്റ് എഡിറ്റര്‍ ടൂള്‍ബാറിലെ ഫിലിം സ്ട്രിപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുകയേ വേണ്ടൂ. ബ്ലോഗറിലൂടെ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ Google വീഡിയോ എന്നതില്‍ ഹോസ്റ്റ് ചെയ്യും.

കൂടുതല്‍ സവിശേഷതകള്‍

പുതിയത്! പണം സമ്പാദിക്കുക

ബ്ലോഗര്‍‌ ഉപയോഗിച്ച്, നിങ്ങളുടെ പ്രിയങ്കരമായ വിഷയങ്ങളെക്കുറിച്ച് ഉയര്‍‌ന്ന ഗുണമേന്മയുള്ള യഥാര്‍‌ത്ഥ ഉള്ളടക്കം പോസ്റ്റുചെയ്‌തുകൊണ്ട് പണം സമ്പാദിക്കാന്‍‌ കഴിയും. നിങ്ങളുടെ ബ്ലോഗില്‍‌ എളുപ്പത്തില്‍‌ AdSense പരസ്യങ്ങള്‍‌ക്ക് സ്ഥാനം കണ്ടെത്തുന്നതിന് അനുവദിക്കുന്ന ഒരു സമര്‍‌പ്പിത മോണിറ്റൈസ് ടാബ് ബ്ലോഗറിനുണ്ട്. കൂടാതെ, ബ്ലോഗറിന്‍റെ’ ആമസോണ്‍‌ അസ്സോസിയേറ്റ്സ് പ്രോഗ്രാമിലൂടെ, ആമസോണിന്‍റെ’ ഉല്‍‌പ്പന്ന കാറ്റലോഗ് തിരയാന്‍‌ കഴിയും ഒപ്പം നിങ്ങള്‍‌ ശുപാര്‍‌ശ ചെയ്യുന്ന ഉല്‍‌പ്പന്നങ്ങളിലേക്ക് ലിങ്കുകള്‍‌ ചേര്‍‌ക്കുന്നത് വായനക്കാര്‍‌ ഈ ഉല്‍‌പ്പന്നങ്ങള്‍‌ വാങ്ങുന്ന സമയത്ത് നിങ്ങള്‍‌ക്ക് കമ്മിഷന്‍‌ നേടിത്തരികയും ചെയ്യുന്നു.

നിങ്ങളുടെ വായനക്കാരില്‍ നിന്നുള്ള ഫീഡ്ബാക്ക്

നിങ്ങള്‍ക്ക് ഉപയോഗപ്രദവും സമയബന്ധിതവുമായ ഫീഡ്‌ബാക്ക് നല്‍കിക്കൊണ്ട് വായനക്കാര്‍ക്ക് നിങ്ങളുടെ ബ്ലോഗുകളിലൊന്നില്‍ അഭിപ്രായം ചേര്‍ക്കാന്‍ എളുപ്പമാണ്. ഒരു പോപ്പ്-അപ് വിന്‍ഡോയില്‍ അല്ലെങ്കില്‍ പ്രത്യേക പേജില്‍ പോസ്റ്റ് ചെയ്‌തതിന് ചുവടെ അഭിപ്രായം ചേര്‍ക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ ക്ലിക്കിലൂടെ പെട്ടെന്ന് ഫീഡ്‌ബാക്ക് നല്‍കാന്‍ വായനക്കാരെ അനുവദിക്കാനായി നിങ്ങള്‍ക്ക് പ്രതിപ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

പുതിയ പോസ്റ്റ് അറിയിപ്പുകള്‍

നിങ്ങള്‍ ഒരു പുതിയ ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ അറിക്കുന്നതിനായി നിങ്ങളുടെ വായനക്കാര്‍ക്ക് നിങ്ങളുടെ ബ്ലോഗിന്റെ ഫീഡ് സബ്സ്ക്രൈബ് ചെയ്യുന്നത് തിരഞ്ഞെടുക്കാന്‍ കഴിയും. നിങ്ങളുടെ ബ്ലോഗിന്റെ ഫീഡില്‍ എന്താണ് പങ്കുവെച്ചിട്ടുള്ളത് എന്നത് ഇച്ഛാനുസൃതമാക്കാനും നിര്‍ദ്ദിഷ്ട ഇമെയില്‍ വിലാസത്തില്‍ അല്ലെങ്കില്‍ മെയിലിങ് പട്ടികകളില്‍ സ്വപ്രേരിതമായി പുതിയ പോസ്റ്റുകള്‍ ഇമെയില്‍ ചെയ്യുന്നതിന് നിങ്ങളുടെ ബ്ലോഗ് സജ്ജീകരിക്കാനും കഴിയും.

ഒരു ലളിത ID

Gmail, iGoogle, orkut എന്നിവയിലേക്കും ആക്സസ് നല്‍കുന്ന Google അക്കൌണ്ട് കൊണ്ട് നിങ്ങള്‍ ബ്ലോഗറില്‍ ലോഗ് ഇന്‍ ചെയ്തിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഒരു ഉപയോക്തൃനാമവും രഹസ്യവാക്കും മാത്രം ഓര്‍ത്തിരുന്നാല്‍ മതിയാവും. നിങ്ങളുടെ ബ്ലോഗിന്റെ വിലാസം വെബ്ബിലുടനീളം നിങ്ങള്‍ക്കൊരു ഡിജിറ്റല്‍ ഐഡനിറ്റി നല്‍കുന്നതിന് ഒരു ഓപ്പണ്‍ID ആയും ഉപയോഗിക്കാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്ത ബ്ലോഗര്‍ അംഗങ്ങള്‍ക്കു പുറമേ ഓപ്പണ്‍ID ഉപയോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിങ്ങളുടെ ബ്ലോഗിന് സ്വീകരിക്കാന്‍ കഴിയും എന്നതിനാല്‍ ഫീഡ്ബാക്ക് നല്‍കുന്നതും നിങ്ങളുടെ സംഭാഷണത്തില്‍ പങ്കെടുക്കുന്നതും നിങ്ങളുടെ എല്ലാ വായനക്കാര്‍ക്കും വളരെയെളുപ്പമാകും.

ലോകത്തിലെ ഭാഷകള്‍

ബ്ലോഗര്‍ നിലവില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഡച്ച്, പോര്‍ച്ചുഗീസ്, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 41 ഭാഷകളില്‍ ലഭ്യമാണ്. അറബിക്ക്, ഹീബ്രു, പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് വലത്തുനിന്നും ഇടത്തേക്ക് പ്രദര്‍ശനവും ഫോര്‍മാറ്റിങ്ങും ഉപയോഗിച്ച് ബ്ലോഗര്‍ ഉപയോഗിക്കാന്‍ കഴിയും. കൂടാതെ അഞ്ച് ഇന്‍ഡിക് ഭാഷകളില്‍ ട്രാന്‍സ്ലിറ്ററേഷന്‍ ലഭ്യമാണ്.

വിപുലമായ സവിശേഷതകള്‍

പുതിയത്! പേജുകള്‍‌

ബ്ലോഗറിന്‍റെ’ പേജുകളുടെ സവിശേഷത ഉപയോഗിച്ച്, നിങ്ങള്‍‌ക്ക് ബ്ലോഗില്‍‌ നിന്നും ലിങ്കുചെയ്‌തിട്ടുള്ള പുതിയ പേജുകള്‍‌ സൃഷ്‌ടിക്കാന്‍‌ കഴിയും. ഉദാഹരണത്തിന്, നിങ്ങളൊരു പുതിയ ബ്ലോഗ് പോസ്റ്റ് സൃഷ്‌ടിക്കുന്ന സമാന മാര്‍‌ഗ്ഗത്തിലൂടെ നിങ്ങള്‍‌ക്ക് “ഈ ബ്ലോഗിനെക്കുറിച്ച്” അല്ലെങ്കില്‍‌ “Cഎന്നെ ബന്ധപ്പെടുക” എന്ന പേജ് സൃഷ്‌ടിക്കാന്‍‌ കഴിയും ഒപ്പം ബ്ലോഗിന്‍റെ അല്ലെങ്കില്‍‌ സൈഡ്‌ബാറിന്‍റെ മുകളില്‍‌ ടാബുകളായി ആ പേജുകളിലേക്ക് ലിങ്കുകള്‍‌ നല്‍‌കാനും കഴിയും.

പോസ്റ്റ് ചെയ്യല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു

നിങ്ങളുടെ ബ്ലോഗിലേക്ക് പോസ്‌റ്റ് ചെയ്യാ‍ന്‍ ബ്ലോഗറിന് ധാരാളം മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അല്ലെങ്കില്‍ ഒരു രഹസ്യ മെയില്‍-ടു-ബ്ലോഗര്‍ ഇമെയില്‍ വിലാസ ത്തിലൂടെ നിങ്ങള്‍ക്ക് ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ കസ്റ്റം iGoogle ഹോം പേജില്‍ നിന്ന് പോസ്റ്റുകള്‍ നേരിട്ട് എഡിറ്റ് ചെയ്യാനും പ്രസിദ്ധീകരിക്കാനും ബ്ലോഗര്‍ പോസ്റ്റ് ഗാഡ്‌ജെറ്റ് ഉപയോഗിക്കുക. ഈ ഓപ്‌ഷനുകള്‍ ഉപയോഗിച്ച്, എവിടെയായിരുന്നാലും നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്.

സംഘംചേര്‍ന്നുള്ള ബ്ലോഗ്ചെയ്യല്‍

ബ്ലോഗര്‍ കൊണ്ട്, ഒരൊറ്റ ബ്ലോഗില്‍ സംഭാവന നല്‍കുന്നതിന് ഒന്നിലധികം ബ്ലോഗര്‍മാരെ അനുവദിക്കുന്ന ഒരു ടീം ബ്ലോഗ് സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണ്. ഏത് ടീം അംഗങ്ങള്‍ക്കാണ് അഡ്മിനിസ്ട്രേറ്റര്‍ അധികാരം ആരൊക്കെയാണ് കേവലം രചയിതാക്കള്‍ എന്നത് നിങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗ് സ്വകാര്യമാക്കൂ എന്നത് തിരഞ്ഞെടുക്കാനും ആര്‍ക്കൊക്കെ അത് കാണാം എന്നത് നിയന്ത്രിക്കാനും കഴിയും. ഇത് നിങ്ങള്‍ക്ക് ബ്ലോഗില്‍ പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്നു.

മൂന്നാം പാര്‍ട്ടി അപ്ലിക്കേഷനുകള്‍

നിങ്ങളുടെ ബ്ലോഗിന് അത് ഇതിലും എളുപ്പമാക്കുന്നതിന് ബ്ലോഗറുമായി സംയോജിപ്പിച്ച ഒരുകൂട്ടം മൂന്നാം പാര്‍ട്ടി അപ്ലിക്കേഷനില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ഡവലപ്പറും കൂടാതെ നിങ്ങളുടേതായ മഹത്തായ app സൃഷ്ടിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും code.blogger.com പരിശോധിക്കണം.

ഇതിലും അധികം സവിശേഷതകള്‍...

ബ്ലോഗറിനായി ഞങ്ങള്‍‌ പുതിയ സവിശേഷതകള്‍‌ വികസിപ്പിക്കുന്നു; എല്ലാ പുതിയ കൂട്ടിച്ചേര്‍‌ക്കലുകളുടെയും മാറ്റങ്ങളുടെയും മുകളില്‍‌ തുടരുന്നതിന് Blogger Buzz പരിശോധിക്കുക. നമ്മുടെ ചില പരീക്ഷണാത്മക സവിശേഷതകള്‍‌ ശ്രമിച്ചുനോക്കാന്‍‌ നിങ്ങള്‍‌ താല്‍‌പ്പര്യപ്പെടുന്നെങ്കില്‍‌, ഡ്രാഫ്റ്റിലെ ബ്ലോഗര്‍‌ പരിശോധിക്കുക. കൂടാതെ ബ്ലോഗറിന്‍റെ ഏതെങ്കിലും സവിശേഷതകളെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങള്‍‌ നിങ്ങള്‍‌ക്ക് ആവശ്യമുണ്ടെങ്കില്‍‌, ബ്ലോഗര്‍‌ സഹായ സൈറ്റ് അല്ലെങ്കില്‍‌ ചര്‍‌ച്ചാ ഗ്രൂപ്പ് സന്ദര്‍‌ശിക്കുന്നത് ഉറപ്പാക്കുക. മറ്റുള്ളവര്‍‌ പോസ്റ്റുചെയ്യുന്നതെന്താണ് എന്ന് കാണുന്നതിന്, കുറിപ്പിന്‍റെ ബ്ലോഗുകള്‍‌ പരിശോധിക്കുക. ഞങ്ങള്‍‌ സൃഷ്‌ടിച്ചവ നിങ്ങള്‍‌ക്ക് ഇഷ്‌ടപ്പെടുമെന്ന് ഞങ്ങള്‍‌ പ്രതീക്ഷിക്കുന്നു.

വാര്‍ത്തകള്‍ 15-11-2010

ചത്ത പശുവിന്റെ തോലെടുത്ത ശേഷം മാംസാവശിഷ്ടങ്ങള്‍ റോഡരുകില്‍ തള്ളി

വണ്ടൂര്‍:
ചത്ത പശുവിന്റെ തോലെടുത്ത ശേഷം മാംസാവശിഷ്ടങ്ങള്‍ റോഡരുകില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. നടുവത്ത്‌ കാപ്പില്‍- അമ്പലപ്പടി റോഡരുകിലാണ്‌ സാമൂഹ്യവിരുദ്ധര്‍ മാംസാവശിഷ്ടങ്ങള്‍ തള്ളിയത്‌. ഇതെ തുടര്‍ന്ന്‌ പ്രദേശത്ത്‌ ദുര്‍ഗന്ധം രൂക്ഷമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ്‌ സംഭവം. വണ്ടൂര്‍ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
===========================================================================================

ബലിപെരുന്നാള്‍ ദിനാഘോഷം: മുസ്‌്‌ലിം ലീഗ്‌ കോമഡി ഷോ നടത്തും

വണ്ടൂര്‍: ബലിപെരുന്നാള്‍ ദിനാഘോഷത്തോടനുബന്ധിച്ച്‌ കെഎംസിസി വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോമഡിഷോയും, ഗാനമേളയും സംഘടിപ്പിക്കും. വ്യാഴാഴ്‌ച വൈകീട്ട്‌ ഏഴിന്‌ സിയന്ന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി അഡ്വ. എം ഉമര്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഇപി ഉബൈദുള്ള അധ്യക്ഷത വഹിക്കും. എ പി അനില്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.


===========================================================================================
വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ :
സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളെ തീരുമാനിച്ചു

വണ്ടൂര്‍: വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരെ തീരുമാനിച്ചു. ആകെ 23 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്‌ പതിമൂന്നും, എല്‍ഡിഎഫിന്‌ പത്തും സീറ്റുകളാണ്‌ നിലവിലുള്ളത്‌. യുഡിഎഫില്‍ കോണ്‍ഗ്രസിന്‌ എട്ട്‌ സീറ്റും, മുസ്‌്‌ലിം ലീഗിന്‌ അഞ്ചും സീറ്റുകളാണുള്ളത്‌. ആകെയുള്ള നാല്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരില്‍ ധനകാര്യ സ്‌്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വൈസ്‌ പ്രസിഡന്റിനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ബാക്കിയുള്ള മൂന്ന്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി സ്ഥാനം രണ്ടെണ്ണം വനിതകള്‍ക്കി സംവരണം ചെയ്‌തിരിക്കുകയാണ്‌. ഇവ മുസ്‌്‌ലിം ലീഗ്‌ അംഗങ്ങള്‍ക്കും, ജനറല്‍ വിഭാഗത്തിലുള്ള ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി സ്ഥാനം കോണ്‍ഗ്രസിനു നല്‍കാനുമാണ്‌ തീരുമാനിച്ചതെന്ന്‌ പഞ്ചായത്ത്‌ യുഡിഎഫ്‌ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ വനിതകള്‍ക്കായി സംവരണം ചെയ്‌ത സ്ഥാനങ്ങള്‍ പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്ക്‌ നല്‍കുകയും വേണം.
യോഗത്തില്‍ പി ഖാലിദ്‌ അധ്യക്ഷത വഹിച്ചു. സി കെ മുബാറക്‌, കെ പി ഉണ്ണികൃഷ്‌ണന്‍, ടി പി മുഹമ്മദ്‌, ആസാദ്‌ വണ്ടൂര്‍, കെ സി കുഞ്ഞിമുഹമ്മദ്‌, അഡ്വ. കെ ഹുസൈന്‍കോയ തങ്ങള്‍, കെ ടി അജ്‌മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

===========================================================================================
വിദ്യാരംഗം സാഹിത്യോത്സവം

വണ്ടൂര്‍: വണ്ടൂര്‍ ഉപജില്ലാതല വിദ്യാരംഗം സാഹിത്യോത്സവം ചെറുകോട്‌ കെഎംഎം എയുപി സ്‌കൂളില്‍ നടന്നു. പതിനാല്‌ മത്സര ഇനങ്ങളിലായി 600 ഓളം അധ്യാപകരും, നൂറോളം അധ്യാപകരുമാണ്‌ സ്റ്റേജിന മത്സരങ്ങളില്‍ പങ്കെടുത്തത്‌. അഞ്ച്‌ വേദികളിലായി നാടന്‍പാട്ട്‌, കാവ്യമഞ്‌ജരി, കുട്ടിക്കവിതാലാപനം തുടങ്ങി നാടന്‍ കലകളാണ്‌ മത്സരത്തിലെ പ്രധാന ഇനങ്ങള്‍. പോരൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍ എം ശങ്കരന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ്‌ കെ വിജയരാജന്‍ അധ്യക്ഷതവഹിച്ചു. വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി കൃഷ്‌ണനുണ്ണി മുഖ്യപ്രഭാഷണം നടത്തി.സുഭദ്ര, മുഹമ്മദ്‌ മുബാറക്‌, എം മുജീബ്‌ റഹ്‌്‌മാന്‍, ദേവിദാസ്‌ ബാബു സംസാരിച്ചു.
===========================================================================================
ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം നടത്തി

വണ്ടൂര്‍:ആശ്രയപദ്ധതിയുടെ ഭാഗമായി വണ്ടൂര്‍ പഞ്ചായത്ത്‌ കുടുംബശ്രീ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്‌തു.ഗ്രാം പഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.വൈസ്‌ പ്രസിഡന്റ്‌ ഷൈജല്‍ എടപ്പറ്റ അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ പാറശ്ശേരി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അസ്‌ക്കര്‍, വിഎകെ തങ്ങള്‍, കാപ്പില്‍ ജോയി, എം അപ്പുണ്ണി, സുക്കീര്‍ പ്രസംഗിച്ചു. സിഡിഎസ്‌ പ്രസിഡന്റ്‌ രാധാമണി സ്വാഗതവും, സി ഷിജു നന്ദിയും പറഞ്ഞു.


===========================================================================================

ചരമം 15/11/2010





അബ്ദുള്ള
വണ്ടൂര്‍: പഴയവാണിയമ്പലം പൊത്തങ്ങോടന്‍ അബ്ദുള്ള (70) നിര്യാതനായി
ഭാര്യ: ആസ്യ
മക്കള്‍: സുലൈമാന്‍, അബൂബക്കര്‍,ബഷീര്‍,അഷ്‌റഫ്‌ (നാലുപേരും ജിദ്ധ),ഹസനുല്‍ മന്നാനി
(വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ ഇസ്‌്‌ലാമിക്‌ സെന്റര്‍ ),ആമിന, ഫാത്വിമ,സാജിത, നസീമ

മരുമക്കള്‍: ഹെദ്രൂ (ഷാപ്പിന്‍കുന്ന്‌) , കുഞ്ഞറമു (അഞ്ചച്ചവിടി), അക്‌ബര്‍ (മമ്പാട്‌), റൈഹാനത്ത്‌ (അകമ്പാടം), ഫാത്വിമ (അഞ്ചച്ചവിടി), (സലീന പത്തിരിയാല്‍), ഖൈറുന്നീസ (കൊടശ്ശേരി)

സഹോദരന്‍: ഇബ്‌റാഹീം
ഖബറടക്കം ഇന്ന്‌ (ചൊവ്വ) രാവിലെ ഒമ്പതിന്‌ പഴയവാണിയമ്പം ജുമാ മസ്‌ജിദ്‌ ഖബസ്ഥാനില്‍ നടക്കും
=====================================================================

2) വേലുക്കുട്ടി

വണ്ടൂര്‍:പൂങ്ങോട്‌ തൊണ്ണിത്തൊടി വേലുക്കുട്ടി (65) നിര്യാതനായി. ഭാര്യ:ശാന്ത
മകന്‍: സതീശന്‍
മരുമകള്‍: ജയന്തി
സംസ്‌ക്കാരം ഇന്ന്‌ രാവിലെ ഒമ്പതിന്‌ വീട്ടുവളപ്പില്‍ നടക്കും

=====================================================================

മരത്തില്‍ നിന്ന്‌ വീണ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

വണ്ടൂര്‍: മരത്തില്‍ നിന്ന്‌ വീണ്‌ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. നടുവത്ത്‌ രാജീവ്‌ കോളനിയിലെ കൊമ്മഞ്ചേരി സുരേഷിന്റെ മകന്‍ സന്തോഷ്‌ (26 ആണ്‌ മരണപ്പെട്ടത്‌. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ്‌ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരകൊമ്പ്‌ മുറിച്ചു മാറ്റുന്നതിനിടെ സന്തോഷ്‌ നിലത്തുവീണത്‌.
ഗുരുതരമായി പരുക്കേറ്റ സന്തോഷ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. വണ്ടൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം നടുവത്ത്‌ പൊതുസ്‌മശാനത്ത്‌ സംസ്‌ക്കരിച്ചു.
സഹോദരങ്ങള്‍: സതീഷ്‌, സബിത
=====================================================================


മുഹമ്മദ്‌കുട്ടി
വണ്ടൂര്‍: വാണിയമ്പലം ശാന്തിനഗര്‍ തണ്ടുപാറക്കല്‍ മുഹമ്മദ്‌കുട്ടി (75) നിര്യാതനായി.
ഭാര്യ: തായുമ്മ
മക്കള്‍: മുഹമ്മദ്‌ അഷ്‌റഫ്‌, ഇഖ്‌ബാല്‍, ഷംസുദ്ധീന്‍, ഇസുദ്ധീന്‍ (ജിദ്ധ),റഫീഖ്‌, ജവാദ്‌ (ബാഗളുരു)
മരുമക്കള്‍: നഷാര്‍ബീഗം, സൗദത്ത്‌, ഷാഫിന, റുബീന, തഹ്‌സീന
=====================================================================
കുട്ടന്‍

വണ്ടൂര്‍: പൂളക്കല്‍ ചേരിക്കുന്ന്‌ പരേതനായ നാഗന്റെ മകന്‍ മനക്കാടന്‍ കുട്ടന്‍ (52) നിര്യാതനായി. ഭാര്യ: രാധാമണി
മാതാവ്‌ : കുമ്മിണി
മക്കള്‍: ദിനേശന്‍, ദീപ
മരുമകന്‍: രാജന്‍
സഹോദരങ്ങള്‍: അപ്പു, വിജയലക്ഷ്‌മി, രാധാമണ്‌, അമ്മച്ചി.
=====================================================================
ആയിഷ

വണ്ടൂര്‍: കൂരിയാടം പൊയില്‍ പരേതനായ പുന്നപ്പാല അബൂബക്കര്‍ കുരിക്കളുടെ ഭാര്യ ആയിഷ (62) നിര്യാതനായി.
മക്കള്‍: അബ്ദുല്‍നാസര്‍, അബ്ദുല്‍ മജീദ്‌ (സൗദിഅറേബ്യ), ബഷീര്‍, ഉമര്‍, അഷ്‌റഫ്‌, ഖദീജ, ഹസീന, റജീന
മരുമക്കള്‍: അബ്ദുള്ളകുട്ടി, ഉമര്‍, കുഞ്ഞാണി.


2010, നവംബർ 13, ശനിയാഴ്‌ച

വിദ്യാലയമുറ്റം

കലോത്സവങ്ങളില്‍ മദ്യവിരുദ്ധസന്ദേശത്തിന്‌ പ്രാധാന്യം

വണ്ടൂര്‍: ജില്ലയില്‍ വിഷ മദ്യദുരന്തത്തില്‍ 27 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം സജീവമാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍കലോത്സവങ്ങളിലെ മത്സരങ്ങളിലും വിഷമദ്യം സജീവ ചര്‍ച്ചായിനമായി മാറി. മിക്കയിടങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങള്‍ സജീവമായതിനാല്‍ ഇത്തവണത്തെ മത്സരയിനങ്ങളിലെല്ലാം മദ്യവിരുദ്ധ വിഷയങ്ങള്‍ക്കാണ്‌ പ്രധാന്യം. ഇന്നലെ സമാപിച്ച വാണിയമ്പലം ഹൈസ്‌ക്കൂളില്‍ നടന്ന കലോത്സവത്തിലെ മിക്കയിനങ്ങളിലും വിഷമദ്യദുരന്തത്തിനെതിരെയുള്ള പ്രതിഷേധം വ്യക്തമായിരുന്നു.
മോണോ ആക്ട്‌, കഥാപ്രസംഗം, മലയാള പ്രസംഗം, നാടകം തുടങ്ങിയ മത്സരയിനങ്ങളിലാണ്‌ പ്രധാനമായും ഇത്തരം വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നത്‌.
കഴിഞ്ഞ വര്‍ഷം വരെ ഭീകരവാദം, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ക്കായിരുന്നു ചുങ്കത്തറയില്‍ നടന്ന ജില്ലാ കലോത്സവങ്ങളിലടക്കം നിറഞ്ഞുനിന്നത്‌. സമൂഹത്തിലും, പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളിലും ലഹരിവിരുദ്ധ ബോധവത്‌ക്കരണം നടത്തുക എന്നതാണ്‌ ഇത്തരം പരിപാടികളുടെ പ്രധാനലക്ഷ്യം.


ഹരിതവിദ്യാലയം റിയാലിറ്റിഷോ:
വണ്ടൂരില്‍ നിന്ന്‌ നാല്‌ സ്‌കൂളുകള്‍

വണ്ടൂര്‍: വണ്ടൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്നുള്ള നാല്‌ സ്‌കൂളുകള്‍ക്ക്‌ ഹരിതവിദ്യാലയം റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കാളികാവ്‌ ബസാര്‍ ജിയുപി സ്‌കൂള്‍, വാണിയമ്പലം സികെജിഎല്‍പി സ്‌കൂള്‍,കരുവാരക്കുണ്ട്‌ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കരുവാരക്കുണ്ട്‌ ജിഎല്‍പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ്‌ അവസരം ലഭിച്ചത്‌. കേരള വിദ്യാഭ്യാസ വകുപ്പും, വിക്ടേഴ്‌സ്‌ ചാനലും സംയുക്തമായാണ്‌ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്‌. സ്‌കൂളുകളുടെ പ്രവര്‍ത്തന മികവ്‌ ഉയര്‍ത്തുകയാണ്‌ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. സംസ്ഥാനത്തെ 114 സ്‌കൂളുകള്‍ക്കാണ്‌ മത്സരത്തിലെ ഒന്നാം റൗണ്ടിലെത്താന്‍ സാധിച്ചത്‌. ഇതില്‍ പതിനഞ്ച്‌ സ്‌കൂളുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ്‌. ആദ്യ റൗണ്ട്‌ പിന്നിട്ട സ്‌കൂളുകളില്‍ പ്രത്യേക ജൂറി സന്ദര്‍ശനം വീഡിയോ ഡോക്യുമെന്റേഷന്‍ നടത്തും. ഇപ്രകാരമാണ്‌ സംസ്ഥാനത്തെ മികച്ച മൂന്ന്‌ സ്‌കൂളുകളെ കണ്ടെത്തുക. ഇതെ തുടര്‍ന്ന്‌ സ്‌കൂളുകളുടെ മികവ്‌ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്ന സ്‌കുളുകളിലെ ജീവനക്കാര്‍.









2010, നവംബർ 12, വെള്ളിയാഴ്‌ച

മഞ്ഞളാംകുഴി അലി

മഞ്ഞളാംകുഴി അലി പങ്കെടുത്തില്ല

വണ്ടൂര്‍: സിപിഎമ്മില്‍ നിന്ന്‌ രാജിവെച്ച മുന്‍ എംഎല്‍എ മഞ്ഞളാംകുഴി അലി പങ്കെടുക്കുമെന്നറിയിച്ചിരുന്ന തിരുവാലിയിലെ യുഡിഎഫ്‌ പൊതുയോഗത്തില്‍ നിന്ന്‌ അവസാനം വിട്ടു നിന്നു. മഞ്ഞളാംകുഴി അലി പങ്കെടുക്കുന്ന ആദ്യത്തെ യുഡിഎഫ്‌ പൊതുയോഗം എന്ന നിലക്കുള്ള വ്യാപക പ്രചരണം യുഡിഎഫ്‌ ഈ മേഖലയില്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ നോട്ടീസുകളിലും, ഫ്‌ളക്‌സ്‌ ബോര്‍ഡുകളിലും ഇത്‌ സംബന്ധിച്ച്‌ അറിയിപ്പുണ്ടായിരുന്നെങ്കിലും മഞ്ഞളാംകുഴി അലി പരിപാടിയില്‍ നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സംഘാടക സമിതിയും തയ്യാറായില്ല.

ഉമ്മന്‍ചാണ്ടി

സിപിഎം കുത്തകകളുടെ പാര്‍ട്ടിയായി മാറി :ഉമ്മന്‍ചാണ്ടി


വണ്ടൂര്‍ : പട്ടിണി പാവങ്ങളുടെ പാര്‍ട്ടിയായിരുന്ന സിപിഎം ഇന്ന്‌ സാന്റിയാഗോ മാര്‍ട്ടിന്റെയും, അട്ടപാടിയിലെ ആദിവാസികളെ പറ്റിച്ച കുത്തകകളുടെയും വക്താക്കളായെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു.

സിപിഎമ്മിലെ അടിത്തറയിലുണ്ടായ വിള്ളലാണ്‌ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കനത്ത പരാജയത്തിലേക്ക്‌ നയിച്ചതെന്നും, ഇടതുപക്ഷ സര്‍ക്കാര്‍ കവര്‍ന്നെടുത്ത എല്ലാ അധികാരങ്ങളും തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു യുഡിഎഫ്‌ തിരികെ നല്‍കുമെന്നും അദ്ധേഹം പറഞ്ഞു.

എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന തിരുവാലി ഗ്രാമപഞ്ചായത്ത്‌ ഭരണം നേടിയ യുഡിഎഫ്‌ അംഗങ്ങള്‍ക്ക്‌ നല്‍കിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്ന്‌ മുസ്‌്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശിവദാസ മേനോന്റെ വീട്‌ കല്ലെറിഞ്ഞതിനു പിന്നില്‍ മുസ്‌്‌ലിം ലീഗുകാരാണെങ്കില്‍ അവരെ പാര്‍ട്ടിക്ക്‌ വേണ്ടാ എന്ന്‌ ഞങ്ങള്‍ പറഞ്ഞത്‌പോലെ ഡിവൈഎഫ്‌ക്കാരായ പ്രതികളെ വേണ്ടായെന്ന്‌ പറയാന്‍ പിണറായി വിജയന്‌ ധൈര്യമുണ്ടോ എന്ന്‌ അദ്ധേഹം വെല്ലുവിളിച്ചു. കേരളത്തിലെ സകല അക്രമത്തിന്റെ പിന്നിലും സിപിഎം ആണെന്നും ഇന്ന്‌ സ്വന്തം മുന്നണിയിലെ കക്ഷികളെയും, നേതാക്കളെയും തിരിഞ്ഞിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.


തിരുവാലി ഇന്നെ വരെ കണ്ടിട്ടില്ലാത്ത വര്‍ണാഭമായ സ്വീകരണ പരിപാടികളാണ്‌ യുഡിഎഫ്‌ ഇന്നലെ ഇവിടെ സംഘടിപ്പിച്ചത്‌. ഇന്നലെ വൈകീട്ട്‌ ആറരയോടെ പത്തിരിയാല്‍ അങ്ങാടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ വന്‍ജനാവലിയാണ്‌ പങ്കെടുത്തത്‌. നെറ്റിപട്ടം കെട്ടിയ ആനയും, മുത്തിക്കുട, തിറ, ബാന്റ്‌ വാദ്യം, ശിങ്കാരിമേളം തുടങ്ങി വിവിധ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ തിരുവാലിയില്‍ നടന്ന വന്‍ കരിമരുന്ന്‌ പ്രയോഗത്തോടെയാണ്‌ ഘോഷയാത്ര സമാപിച്ചത്‌.
തുടര്‍ന്ന്‌ നടന്ന സ്വീകരണ യോഗത്തില്‍ മുസ്‌്‌ലിം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ നജീബ്‌ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ എപി അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്‌ എന്നിവരും, പിവി അബ്ദുല്‍ വഹാബ്‌ എംപി, ഡിസിസി പ്രസിഡന്റ്‌ ഇ മുഹമ്മദ്‌ കുഞ്ഞി, ജില്ലാ പഞ്ചായത്ത്‌ അംഗം വി സുധാകരന്‍, കെപിസിസി അംഗങ്ങളായ കെ സി അബ്ദുല്‍കരീം മൗലവി, പി വാസുദേവന്‍, കെഎം മുസ്‌തഫ, പിപി രവീന്ദ്രന്‍, കെ സലാം പ്രസംഗിച്ചു. മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റ്‌ പ്രസിഡന്റ്‌ കെ സുരേഷ്‌ സ്വാഗതവും, കെ അലവി നന്ദിയും പറഞ്ഞു. പ്രകടനത്തിന്‌ ടിപി ഗോപാല കൃഷ്‌ണന്‍, സി ഷാജഹാന്‍, എ അന്‍ഫഹ്‌, കെ പി മുഹമ്മദ്‌, പി പ്രദീപ്‌, കെ കേശവദാസ്‌, സികെ മുരളി, പി അലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.