2010, നവംബർ 15, തിങ്കളാഴ്‌ച

വാര്‍ത്തകള്‍ 15-11-2010

ചത്ത പശുവിന്റെ തോലെടുത്ത ശേഷം മാംസാവശിഷ്ടങ്ങള്‍ റോഡരുകില്‍ തള്ളി

വണ്ടൂര്‍:
ചത്ത പശുവിന്റെ തോലെടുത്ത ശേഷം മാംസാവശിഷ്ടങ്ങള്‍ റോഡരുകില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. നടുവത്ത്‌ കാപ്പില്‍- അമ്പലപ്പടി റോഡരുകിലാണ്‌ സാമൂഹ്യവിരുദ്ധര്‍ മാംസാവശിഷ്ടങ്ങള്‍ തള്ളിയത്‌. ഇതെ തുടര്‍ന്ന്‌ പ്രദേശത്ത്‌ ദുര്‍ഗന്ധം രൂക്ഷമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ്‌ സംഭവം. വണ്ടൂര്‍ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
===========================================================================================

ബലിപെരുന്നാള്‍ ദിനാഘോഷം: മുസ്‌്‌ലിം ലീഗ്‌ കോമഡി ഷോ നടത്തും

വണ്ടൂര്‍: ബലിപെരുന്നാള്‍ ദിനാഘോഷത്തോടനുബന്ധിച്ച്‌ കെഎംസിസി വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോമഡിഷോയും, ഗാനമേളയും സംഘടിപ്പിക്കും. വ്യാഴാഴ്‌ച വൈകീട്ട്‌ ഏഴിന്‌ സിയന്ന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി അഡ്വ. എം ഉമര്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഇപി ഉബൈദുള്ള അധ്യക്ഷത വഹിക്കും. എ പി അനില്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.


===========================================================================================
വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ :
സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളെ തീരുമാനിച്ചു

വണ്ടൂര്‍: വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരെ തീരുമാനിച്ചു. ആകെ 23 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്‌ പതിമൂന്നും, എല്‍ഡിഎഫിന്‌ പത്തും സീറ്റുകളാണ്‌ നിലവിലുള്ളത്‌. യുഡിഎഫില്‍ കോണ്‍ഗ്രസിന്‌ എട്ട്‌ സീറ്റും, മുസ്‌്‌ലിം ലീഗിന്‌ അഞ്ചും സീറ്റുകളാണുള്ളത്‌. ആകെയുള്ള നാല്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരില്‍ ധനകാര്യ സ്‌്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വൈസ്‌ പ്രസിഡന്റിനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ബാക്കിയുള്ള മൂന്ന്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി സ്ഥാനം രണ്ടെണ്ണം വനിതകള്‍ക്കി സംവരണം ചെയ്‌തിരിക്കുകയാണ്‌. ഇവ മുസ്‌്‌ലിം ലീഗ്‌ അംഗങ്ങള്‍ക്കും, ജനറല്‍ വിഭാഗത്തിലുള്ള ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി സ്ഥാനം കോണ്‍ഗ്രസിനു നല്‍കാനുമാണ്‌ തീരുമാനിച്ചതെന്ന്‌ പഞ്ചായത്ത്‌ യുഡിഎഫ്‌ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ വനിതകള്‍ക്കായി സംവരണം ചെയ്‌ത സ്ഥാനങ്ങള്‍ പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്ക്‌ നല്‍കുകയും വേണം.
യോഗത്തില്‍ പി ഖാലിദ്‌ അധ്യക്ഷത വഹിച്ചു. സി കെ മുബാറക്‌, കെ പി ഉണ്ണികൃഷ്‌ണന്‍, ടി പി മുഹമ്മദ്‌, ആസാദ്‌ വണ്ടൂര്‍, കെ സി കുഞ്ഞിമുഹമ്മദ്‌, അഡ്വ. കെ ഹുസൈന്‍കോയ തങ്ങള്‍, കെ ടി അജ്‌മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

===========================================================================================
വിദ്യാരംഗം സാഹിത്യോത്സവം

വണ്ടൂര്‍: വണ്ടൂര്‍ ഉപജില്ലാതല വിദ്യാരംഗം സാഹിത്യോത്സവം ചെറുകോട്‌ കെഎംഎം എയുപി സ്‌കൂളില്‍ നടന്നു. പതിനാല്‌ മത്സര ഇനങ്ങളിലായി 600 ഓളം അധ്യാപകരും, നൂറോളം അധ്യാപകരുമാണ്‌ സ്റ്റേജിന മത്സരങ്ങളില്‍ പങ്കെടുത്തത്‌. അഞ്ച്‌ വേദികളിലായി നാടന്‍പാട്ട്‌, കാവ്യമഞ്‌ജരി, കുട്ടിക്കവിതാലാപനം തുടങ്ങി നാടന്‍ കലകളാണ്‌ മത്സരത്തിലെ പ്രധാന ഇനങ്ങള്‍. പോരൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍ എം ശങ്കരന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ്‌ കെ വിജയരാജന്‍ അധ്യക്ഷതവഹിച്ചു. വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി കൃഷ്‌ണനുണ്ണി മുഖ്യപ്രഭാഷണം നടത്തി.സുഭദ്ര, മുഹമ്മദ്‌ മുബാറക്‌, എം മുജീബ്‌ റഹ്‌്‌മാന്‍, ദേവിദാസ്‌ ബാബു സംസാരിച്ചു.
===========================================================================================
ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം നടത്തി

വണ്ടൂര്‍:ആശ്രയപദ്ധതിയുടെ ഭാഗമായി വണ്ടൂര്‍ പഞ്ചായത്ത്‌ കുടുംബശ്രീ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്‌തു.ഗ്രാം പഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.വൈസ്‌ പ്രസിഡന്റ്‌ ഷൈജല്‍ എടപ്പറ്റ അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ പാറശ്ശേരി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അസ്‌ക്കര്‍, വിഎകെ തങ്ങള്‍, കാപ്പില്‍ ജോയി, എം അപ്പുണ്ണി, സുക്കീര്‍ പ്രസംഗിച്ചു. സിഡിഎസ്‌ പ്രസിഡന്റ്‌ രാധാമണി സ്വാഗതവും, സി ഷിജു നന്ദിയും പറഞ്ഞു.


===========================================================================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ