2010, നവംബർ 21, ഞായറാഴ്‌ച

ഗോവിന്ദന്‍ നായര്‍ 20-11-2010

ഗോവിന്ദന്‍ നായര്‍
വിയോഗം
വണ്ടൂര്‍: എളങ്കൂര്‍ ചെറുവണ്ണൂര്‍ ചക്കാലക്കുത്ത്‌ ഗോവിന്ദന്‍ നായര്‍ (92 ) നിര്യാതനായി. അവിവാഹിതനാണ്‌. സംസ്‌ക്കാരം ഇന്ന്‌ രാവിലെ ഒമ്പതിന്‌ ഐവര്‍മഠത്ത്‌ നടക്കും.
========================================================================ഓര്‍മയായത്‌ തിരിച്ചറിയാതെപോയ വികസന നായകന്‍

വണ്ടൂര്‍: ഏറെക്കാലം ഏകാന്ത വാസം നയിച്ച്‌ ഒടുവില്‍ മരണത്തിലേക്ക്‌ യാത്രയായപ്പോഴാണ്‌ ഗോവിന്ദന്‍നായര്‍ ആരായിരുന്നെന്ന്‌ നാട്ടുകാര്‍ തിരിച്ചറിയുന്നത്‌. ഇന്നലെ നിര്യാതനായ ചെറുവണ്ണൂര്‍ ചക്കാലക്കുന്ന്‌ ഗോവിന്ദന്‍ നായര്‍ (92 )
മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരന്റെ സുഹൃത്തും, വീട്ട്‌ ജോലിക്കാരനുമായി ഏറെ നാള്‍ സേവനം ചെയ്‌തിരുന്നു. ഒടുവില്‍ കെ കരുണാകരന്റെ ഭാര്യ കല്ല്യാണിക്കുട്ടിയുടെ മരണ ശേഷമാണ്‌ ഗോവിന്ദന്‍നായര്‍ എന്ന ഗോവിന്ദേട്ടന്‍ തൃശൂരിലെ വീട്ടില്‍ നിന്ന്‌ താമസം ചെറുവണ്ണൂരിലേക്ക്‌ മാറ്റിയത്‌. അവിവാഹിതനായിരുന്ന ഗോവിന്ദേട്ടന്‍ പിന്നീട്‌ ക്ഷേത്രങ്ങളിലെ പൂജ ആവശ്യത്തിന്‌ പുഷ്‌പ്പങ്ങള്‍ ശേഖരിക്കലായിരുന്നു പ്രധാന ജോലി.
പൂഷ്‌പ്പങ്ങള്‍ ശേഖരിച്ചു നല്‍കുന്ന കുരുന്നുകള്‍ക്ക്‌ മധുരമുള്ള മിഠായികള്‍ നല്‍കലും ഗോവിന്ദേട്ടന്റെ പതിവ്‌ രീതികളായിരുന്നു.
ഇടക്കൊക്കെ കരുണാകരനെ കാണാന്‍ തൃശൂരില്‍ പോകാറമുണ്ടായിരുന്നു. കെ കരുണാകരനുമായുള്ള അടുത്ത ബന്ധത്തിന്റെ ഭാഗമായാണ്‌ ചാരങ്കാവില്‍ ഹൈസ്‌ക്കൂളിന്‌ അംഗീകാരം നേടിയെടുത്തതെന്നും, സ്‌കൂള്‍ സ്ഥാപിതമായതെന്നും അധികൃതര്‍ പറഞ്ഞു. നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വ്യക്തിയായിരുന്നെങ്കിലും എന്നും പദ്ധതികളുടെ തിരശ്ശീലക്കു മറവിലായിരുന്നു അവിവാഹിതനായ ഗോവിന്ദേട്ടന്‍.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ