2010, നവംബർ 21, ഞായറാഴ്‌ച

"ആടു ജീവിതം"


`ആടു ജീവിതം`പാഠപുസ്‌തകമാകുന്നു.

വണ്ടൂര്‍: മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ബെന്യാമിന്റെ " ആടുജീവിതം " എന്ന നോവല്‍ പാഠപുസ്‌തകമാക്കുന്നു. കോഴിക്കോട്‌ സര്‍വകലാശാലയുടെ ബിരുദതലത്തിലാണ്‌ ഈ നോവല്‍ പാഠപുസ്‌തകമായി തിരഞ്ഞെടുക്കുന്നത്‌. കൂടാതെ അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌ക്കരിച്ച പാഠ്യപദ്ധതിയിലുള്ള പത്താംതരത്തിലെ മലയാളം പാഠപുസ്‌തകത്തിന്റെ രണ്ടാം ഭാഗത്തിലും "ആടുജീവിതം " നോവലിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനാണ്‌ കരിക്കുലും കമ്മിറ്റിയുടെ തീരുമാനം. പ്രവാസ ജീവിതം എഴുത്ത്‌ കാരനാക്കിയ ബെന്യാമീന്റെ നോവലിന്‌ കിട്ടിയിട്ടുള്ള അംഗീകാരത്തെ വലിയ നേട്ടമായിട്ടാണ്‌ നോവലിസ്‌റ്റ്‌ കാണുന്നത്‌. ബഹ്‌റൈനിലെ പ്രമുഖ മലയാളി എഴുത്തുകാരനായ ശ്രദ്ധേയമായ കൃതികളിലൊന്നാണ്‌ `ആടുജീവിതം" എന്ന നോവല്‍. സമീപ കാലത്ത്‌ ഒരു പ്രവാസി എഴുത്തുകാരന്റേതായി പുറത്തുവന്ന ഈ നോവലിനുള്ള അംഗീകാരത്തില്‍ ഏറെ സന്തോഷവാന്മാരാണ്‌ പ്രവാസി എഴുത്തുകാര്‍. സൗദി അറേബ്യയിലെ അനന്തമായ മരുഭൂമിയില്‍ കാലങ്ങളോളം ഏകാന്തവാസം അനുഭവിച്ച നജീബ്‌ എന്ന ആലപ്പുഴ സ്വദേശിയുടെ ജീവിതമാണ്‌ ഈ നോവലിന്റെ രചനയിലേക്ക്‌ നോവലിസ്‌റ്റിനെ കൊണ്ടെത്തിച്ചത്‌. ഒരു സുഹൃത്ത്‌ വഴിയാണ്‌ ബെന്യാമീന്‍ കഥാനായകനായ നജീബിനെ കണ്ടെത്തുന്നത്‌. മണലാരിണ്യത്തില്‍ മാസങ്ങളോളം ആടുകളോടൊപ്പം പച്ചഗോതമ്പ്‌ തിന്നു കഴിഞ്ഞ നജീബിന്റെ ജീവിതത്തിലെ സംഭവങ്ങളും , ഭാവനയും, യാഥാര്‍ഥ്യവും കൂടിച്ചേര്‍ന്നതാണ്‌ ഈ നോവല്‍. ഗ്രീന്‍ ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ നോവലിന്‌ ഒരു വര്‍ഷത്തിനകം മൂന്ന്‌ പതിപ്പുകളിറങ്ങികഴിഞ്ഞു.

1 അഭിപ്രായം: